04:26 PM 30/05/2016
പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റ് വഴി ബസില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 8.5 കിലോഗ്രാം സ്വര്‍ണ്ണം എക്സൈസ് അധികൃതര്‍ പിടികൂടി. ഉത്തരേന്ത്യക്കാരായ മൂന്ന് പേര് പിടിയിലായി. വാഹനപരിശോധനക്കിടെ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. അനില്‍, തരുണ്‍, അജറാം എന്നിവരാണ് പിടിയിലായത്.
കോയമ്പത്തൂരില്‍ നിന്നും തൃശൂരിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്നാണ് സ്വര്‍ണ്ണവുമായി എത്തിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. തൃശൂരിലെ ജ്വല്ലറികളിലേക്ക് ഉള്ളതാണ് സ്വര്‍ണ്ണമെന്നാണ് സൂചന. പ്രതികളെ വില്‍പ്പന നികുതി വകുപ്പിന് കൈമാറി. പറളി അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാന്റന് സെബാസ്റ്റ്യന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന.