07:31 PM 23/07/2016
പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റില്‍ എക്സൈസ് ഇന്റലിന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ സ്വര്‍ണക്കടത്തും കുഴല്‍പണവും പിടികൂടി. കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവും 30 ലക്ഷത്തിന്‍്റെ കുഴല്പണവുമാണ് പിടികൂടിയത്.
പണവും സ്വര്‍ണവും കൂടാതെ വെള്ളി, വിദേശമദ്യം എന്നിവയും എക്സൈസ് പിടിച്ചെടുത്തു. 1.7 കിലോ ഗ്രാം സ്വര്‍ണം, 35 കിലോ വെള്ളി, എട്ട് ലിറ്റര്‍ വിദേശമദ്യം എന്നിവയാണ് കണ്ടത്തെിയത്.
സ്വര്‍ണം കടത്തിയത് തൃശൂര്‍ സ്വദേശികളായ വിനോദ് രാമകൃഷ്ണന്, ബിജു എന്നിവരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ജ്വല്ലറികളിലേക്കാണ് സ്വര്‍ണമെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കുഴല്‍പണം കൊണ്ടുവന്ന രവികുമാര്‍, അഷ്റഫ് എന്നിവരെയും വെള്ളിയാഭരണങ്ങള്‍ കടത്തിയ രണ്ട് തമിഴ്നാട് സ്വദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നികുതി വെട്ടിച്ച് സംസ്ഥാനത്തിന് പുറത്തുനിന്നും നിരവധി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നത് തടയാനായിരുന്നു എക്സൈസ് ഇന്്റലിജന്സിന്്റെ പരിശോധന. ടൂറിസ്റ്റ് ബസ്, കെ.എസ്.ആര്.ടി.സി അന്തര്‍സംസ്ഥാന സര്‍വീസ് എന്നിവയിലൂടെയാണ് സാധനങ്ങള്‍ കേരളത്തിലേക്ക് കൂടുതലായി കടത്തുന്നത്.