01.04 AM 06-09-2016
ജോയിച്ചന്‍ പുതുക്കുളം
ഡിട്രോയിറ്റ്. വാശിയേറിയ 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റ് കഫോര്‍ട് ഇന്നില്‍ (29235 Buckingham Ave. Livonia, MI 48154) വെച്ച് ഒക്ടോബര്‍ 7,8,9, തീയതികളില്‍ നടക്കും. 1999-ല്‍ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ മത്സരം അമേരിക്കയിലെ വിവിധ സിറ്റികളായ ഷിക്കാഗോ, ഹുസ്റ്റണ്‍, ഡാളസ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്്, ഫിലാഡല്‍ഫിയ, ഫ്ളോറിഡ, ടോറന്റോ -കാനഡ എന്നിവടങ്ങളില്‍ അരങ്ങേറുകയുണ്ടായി. മത്സരത്തേക്കാളുപരി സുഹൃത്തുക്കളുടെ ഒത്തുചേരലിന്റെ ആഘോഷമാണിത്.
അമ്പതില്‍പ്പരം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. രാജിസ്ട്രഷന്‍ ഫീസ് 100 ഡോളര്‍. മൂന്നു ദിവസം സൗജന്യ ഭക്ഷണം, ഡ്രിങ്ക്സ് കുടാതെ ഒന്നും, രണ്ടും, മുന്നും, നാലും സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ മാത്യു 7342373292 ഡടഅ, 5198162407 Canada
അപ്പച്ചന് ഡിട്രോയിറ്റ് (നാഷണല്‍ കോര്‍ഡിനേറ്റര്‍) 2487 676 822.
കുടതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രോഷനും വെബ്സൈറ്റ്: 56international.com