വാഷിങ്ടണിലെ മാളിൽ വെടിവെപ്പ്; മൂന്ന് മരണം

11:55 AM 24/09/2016
download (3)
വാഷിങ്ടൺ: വെള്ളിയാഴ്ച രാത്രി വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ബുർലിങ്ടണിലെ കാസ്കേഡ് മാളിലാണ് വെടിവെപ്പുണ്ടായത്. ഒന്നിൽ കൂടുതൽ പ്രതികളില്ലെന്നും വെടിവെപ്പ് നടത്തിയയാൾ ഓടിരക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.

മാളിൽ നിന്ന് എല്ലാവരേയും ഒഴിപ്പിച്ചുകൊണ്ട് പരിശോധന നടത്തിവരികയാണ് പൊലീസ്. മാളിനടുത്തുള്ള പള്ളിയിലേക്കാണ് മാളിലുണ്ടായിരുന്നവരെ മാറ്റിയിരിക്കുന്നത്. ഇയാള്‍ സ്പാനിഷുകാരനാണെന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് പട്രോള്‍ ഡിസ്ട്രിക്ട് 7 വക്താവ് സര്‍ജന്‍റ് മാര്‍ക്ക് ഫ്രാന്‍സിസ് പറഞ്ഞു.

ആക്രമം നടത്തിയ ആൾക്ക് 20നും 25നും ഇടയിൽ പ്രായമുണ്ടെന്നും കറുത്ത ഷർട്ട് ധരിച്ചയാളാണെന്നും സ്കാഗിറ്റ് കൗണ്ടി പൊലീസ് അറിയിച്ചു. യു.എസ് ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ്, എക്സ്പ്ലോസീവ്സ് വിഭാഗം സ്ഥലത്തുണ്ട്. പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. മാളിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.