വിംബിള്‍ഡണ്‍: കെര്‍ബറും ഹാലപ്പും നാലാം റൗണ്ടില്‍

01.12 AM 03-07-2016
wimbledon-product-600x600
ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ ആംഗ്വലിക് കെര്‍ബറും അഞ്ചാം സീഡ് സിമോണ ഹാലപ്പും വിംബിള്‍ഡണ്‍ നാലാം റൗണ്ടില്‍ കടന്നു. നാലാം സീഡ് കെര്‍ബര്‍ ജര്‍മനിയുടെ കരീന വിത്തോഫ്റ്റിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-6 (11), 6-1. ഹാലപ്പ് ഡച്ച് താരം കികി ബെര്‍ട്ടന്‍സിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലപ്പിന്റെയും വിജയം. സ്‌കോര്‍: 6-4, 6-3.