വിംബിള്‍ഡണ്‍ ടെന്നീസ് : ജോക്കോവിച്ചും മുറെയും മൂന്നാം റൗണ്ടില്‍

09:46am 01/7/2016

download (1)
ലണ്ടന്‍: ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചും ആന്‍ഡി മുറേയും വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. ഫ്രഞ്ച് താരം അഡ്രിയാന്‍ മന്നാറിയോയ്‌ക്കെതിരേ 6-4, 6-3, 7-6 എന്ന സ്‌കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. യെന്‍ സണ്‍ ലുവിനെ പരാജയപ്പെടുത്തിയാണ് മുറെ മൂന്നാം റൗണ്ടില്‍ എത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെയുടെ വിജയം. സ്‌കോര്‍: 6-3, 6-2, 6-1. അടുത്ത റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ മുറെ നേരിടും.