വിഎസിന് ഇരട്ടപദവി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

10:29am 04/7/2016
download (5)
തിരുവനന്തപുരം: ഇരട്ടപദവി നിയമം ഭേദഗതി ചെയ്യണമെന്നു ശിപാര്‍ശ. ചീഫ് സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയുമാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനു മുന്നോടിയായാണ് ഇരട്ടപദവി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഎസിനെ ഭരണപരിഷ്‌കരണ കമ്മിറ്റി ചെയര്‍മാനാക്കാനാണ് മന്ത്രിസഭയുടെ നീക്കം. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയില്‍ തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

നേരത്തെ, വിഎസിന്റെ കാബിനറ്റ് പദവി സംബന്ധിച്ച വിഷയത്തില്‍ ഇരട്ടപദവിയുടെ നിയസാധുത പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു.