വിക്ടര്‍ ടി. തോമസിനു ന്യൂജേഴ്‌സി മലയാളികളുടെ സ്‌നേഹാദരം

11:35am 01/8/2016

– അനില്‍ പുത്തന്‍ചിറ
Newsimg1_75271352
കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയര്‍മാനും ആയ വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സിയില്‍ വന്‍ സ്വീകരണം. രാഷ്ട്രീയ, സാമൂഹിക, സാംസ്­കാരിക രംഗങ്ങളില്‍ സുപരിചിതനും, കറ പുരളാത്ത വ്യക്തിത്വത്തിനുടമയും ആയ ശ്രീ വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സിയില്‍ സ്വാഗതം അരുളുക എന്നത് തന്റെ ഒരു ഭാഗ്യമായി കാണുന്നുവെന്ന് കേരളാ ചേംബര്‍ ഓഫ് കോമേഴ്‌­സ് ഓഫ് നോര്‍ത്ത് അമേരിക്ക (ഗഇഇചഅ) പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് തന്റെ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേര്‍സി (KANJ) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍; കേരളാ ചേംബര്‍ ഓഫ് കോമേഴ്‌­സ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) ട്രഷറര്‍ അലക്‌സ്­ ജോണ്‍; കേരള അസോസിയേഷന്‍ ഓഫ് ന്യൂജേര്‍സി (ഗഅചഖ) മുന്‍ വൈസ് പ്രസിഡന്‍റ് ജോണ്‍ ജോര്‍ജ്; ന്യൂജേര്‍സി ബഡി ബോയ്‌സ് ക്ലബ് സ്ഥാപക സെക്രട്ടറി സജി മാത്യു കുരിശുംമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.

പബ്ലിക് ട്രസ്റ്റ് റിയല്‍റ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അനിയന്‍ ജോര്‍ജിന്റെ ഫോര്‍ഡ്‌സ് ഓഫീസില്‍ നടന്ന സ്വീകരണത്തില്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ നാഷണല്‍ ട്രഷറര്‍ അനില്‍ പുത്തന്‍ചിറ, ജിജോ തായില്‍, പീറ്റര്‍ മുതലായവര്‍ കൂടാതെ ന്യൂജേര്‍സിയിലെ മറ്റനേകം പൗരപ്രമുഖരും പങ്കെടുത്തു.

സുനില്‍ ട്രൈസ്റ്റാര്‍ (പ്രവാസിചാനല്‍), ഏഷ്യാനെറ്റ്­ ഡയറക്ടര്‍ രാജു പള്ളത്ത്,
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മധു രാജന്‍ കൊട്ടാരക്കര (അശ്വമേധം), തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അമേരിക്കന്‍ മലയാളി കുട്ടികളില്‍ ഉള്ള സ്വാശ്രയശീലം തന്നെ അത്ഭുതപ്പെടുത്തി, പിറന്ന നാടിനെ ഒരിക്കലും മറക്കരുതെന്നും, സാധ്യമാവുമ്പോള്‍ എല്ലാംതന്നേ മാതൃനാടിനായി പ്രതിഫലേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കണം എന്നും ശ്രീ വിക്ടര്‍ ടി. തോമസ് തന്റെ മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞതുപോലെ, നിങ്ങളോരോരുത്തരും ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങള്‍, കൂട്ടായി വരുമ്പോള്‍ നാടിനെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു സംഭവം ആയി മാറുന്നു എന്നദ്ദേഹം ഓര്‍മിപ്പിച്ചു. ശ്രീ വിക്ടര്‍ ടി. തോമസിന്റെ സഹോദരന്‍ അനില്‍ തോമസ് സന്നിഹിതനായിരുന്നു.

തയ്യാറാക്കിയത് : അനില്‍ പുത്തന്‍ചിറ