11:45am 14/7/2016
ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി പ്രസിഡന്റും, കേരളാ സ്റ്റേറ്റ് സെറിഫെഡ് മുന്‍ ചെയര്‍മാനും, പത്തുവര്‍ഷക്കാലം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വിക്ടര്‍ ടി. തോമസിന് പത്തനംതിട്ട ജില്ലയില്‍ നിന്നും ഷിക്കാഗോയിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മ സ്വീകരണം നല്‍കുന്നു. ജൂലൈ 22-ന് വൈകുന്നേരം 7 മണിക്ക് 8338 ഗ്രോസ് പോയിന്റ് റോഡ്, മോര്‍ട്ടന്‍ഗ്രോവ് 60053-ല്‍ വച്ചാണ് സ്വീകരണ സമ്മേളനം നടക്കുന്നത്.
നിരവധി സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിക്ടര്‍ ടി. തോമസ് കോഴഞ്ചേരി സെന്റ് തോമസ് സ്കൂള്‍, കോളജ് അലുംമ്‌നി അസോസിയേഷനുകളുടെ പ്രസിഡന്റുകൂടിയാണ്. തിരുവല്ല അസംബ്ലി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിട്ടുണ്ട്.
സുഹൃത്തുക്കള്‍, സഹപാഠികള്‍, പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനു ക്ഷണിക്കുന്നതായി മുഖ്യ സംഘാടകന്‍ തോമസ് ടി. ജോര്‍ജ് (റോയി) ഫോണ്‍: 312 543 9912 അറിയിച്ചു. ജൂലൈ 21 മുതല്‍ 25 വരെ ഷിക്കാഗോയില്‍ ക്യാമ്പ് ചെയ്യുന്ന വിക്ടര്‍ ടി. തോമസുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക: 929 433 5714 (സെല്‍).