വിക്ടര്‍ ടി. തോമസിന് ന്യൂയോര്‍ക്കില്‍ ഉജ്വല സ്വീകരണം

03:00pm 4/8/2016
Newsimg1_80974089
ന്യൂയോര്‍ക്ക്: പ്രവാസി കേരളാ കോണ്‍ഗ്രസിന്റേയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി അസോസിയേഷന്റേയും, റാന്നി സംഗമത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ വിക്ടര്‍ ടി. തോമസിന് ഉജ്വല സ്വീകരണം നല്‍കി.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് സക്കറിയ കരുവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ് ഉദ്ഘാടന പ്രസംഗം നടത്തി.

മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഐ.എന്‍.ഒ.സി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ജോര്‍ജ് തോമസ്, റെജി വലിയകാലാ, ജോണ്‍ മാത്യു, ഷാജി മാത്യു, മാത്യു ഏബ്രഹാം, ഏബ്രഹാം ദാനിയേല്‍, ടോം കോലാത്ത്, മാത്യു വര്‍ഗീസ്, ജോ, ബാബു വര്‍ഗീസ്, അനില്‍ തോമസ്, ജോര്‍ജുകുട്ടി, പോള്‍ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുഞ്ഞ് മാലിയില്‍ സ്വാഗതവും, ഫിലിപ്പ് മഠത്തില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

വിക്ടര്‍ ടി. തോമസിന്റെ മറുപടി പ്രസംഗത്തില്‍ പുതിയ തലമുറ മാതൃരാജ്യവുമായുള്ള സംസ്കാരം കാത്തുസൂക്ഷിക്കുന്നതിനു മുന്‍കൈ എടുക്കണമെന്ന് ഓര്‍മ്മപ്പെടുത്തി.