വിക്ഷേപണത്തിന് തയാറായിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു

09.49 PM 01-09-2016
nasa_0109
യുഎസില്‍ പരീക്ഷണ വിക്ഷേപണത്തിന് തയാറായിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌പേസ് എക്‌സ് എന്ന കമ്പനിയുടെ, വിക്ഷേപണത്തിനു തയറായിരുന്ന റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല.

സ്‌ഫോടനത്തെ തുടര്‍ന്ന് കേപ് കനാവറല്‍ കോംപ്ലക്‌സില്‍നിന്നു തീയും പുകയും ഉയരുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. സ്‌ഫോടനത്തിന്റെ പ്രകമ്പനം മൈലുകള്‍ക്ക് അപ്പുറത്തും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.