വിചാരവേദിയില്‍ കവിതാവിചാരവും കവിയരങ്ങും

05:02pm 9/4/2016

ജോയിച്ചന്‍ പുതുക്കുളം
vicharavedi_pic
ന്യൂയോര്‍ക്ക്: ഏപ്രില്‍ പത്താം തിയ്യതി ആറരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 222-66, ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദിയില്‍ ഫിലദല്‍ഫിയയില്‍ നിന്നുള്ള യുവ കവയിത്രി സോയാ നായരുടെ കവിതാ സമാഹാരമായ ‘ഇണനാഗങ്ങള്‍’ ചര്‍ച്ച ചെയ്യുന്നതാണ്.

ഡോ. ശശിധരന്‍, ഡോ. നന്ദകുമാര്‍, ഡോ. എന്‍. പി. ഷീല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ശബരിനാഥ് നായര്‍ നയിക്കുന്ന കവിയരങ്ങില്‍ അമേരിക്കയിലെ പ്രശസ്തരായ കവികള്‍ പങ്കെടുന്നു.