ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ജൂണ്‍ പന്ത്രണ്ടാം തിയ്യതി വൈകുന്നേരം 5.30-നു കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍
( 22266, ബ്രാഡോക്ക് അവന്യു, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദി മീറ്റിംഗില്‍ പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ ആദരിക്കുന്നു.
ന്യൂയോര്‍ക്കിലെ ആദ്യ കാല പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ സാംസ്‌കാരിക പ്രവൃത്തകന്‍, അറിയപ്പെടുന്ന സാഹിത്യകാരന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച രാജു മൈലപ്രയുടെ ‘അറുപതില്‍ അറുപത്’ എന്ന പുസ്തകത്തിലെ ഏതാനം ഹാസ്യ കഥകള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം 2015ലെ ‘വിചാരവേദി സാഹിത്യ അവാര്‍ഡ്’ നല്‍കി അദ്ദേഹത്തെ ആദരിയ്ക്കുന്നതാണ്.
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാംസി കൊടുമണ്‍ 516 270 4302, ബാബു പാറയ്ക്കല്‍ 516 554 1607.