വിചാരവേദിയില്‍ സാഹിത്യ സെമിനാര്‍

09:30am 30/6/2016

Newsimg1_57455682
വിശ്വസാഹിത്യത്തിലെ അനശ്വര പ്രതിഭയായ വില്യം ഷെയ്ക്‌സ്പിയറുടെ നാനൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വിചാരവേദി “ഷെയ്ക്‌സ്പിയറുടെ ലോകം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാര്‍, കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (ബ്രാഡോക് അവന്യൂ, ക്യൂന്‍സ്) വെച്ച്, ജൂലൈ പത്താം തിയ്യതി വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്നതാണ്.

കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി സെന്റ് ജോണ്‍സ് യൂണിവേശ്‌സിറ്റിയില്‍ ഇംഗ്ലിഷ് പ്രൊഫസറായിരുന്ന, (ദി റെപ്രസന്റേറ്റിവ് പ്ലേയ്‌സ് ഫോര്‍ ഷെക്‌സ്പീയര്‍ എന്ന കോഴ്‌സ് പഠിപ്പിച്ചിരുന്ന) പ്രൊഫ. ജോസഫ് ചെറുവേലി സെമിനാര്‍ നയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സാംസി കൊടുമണ്‍ (516) 270 4302, ഡോ.നമ്പæമാര്‍ (516) 354 0013, ബാബു പാറയ്ക്കല്‍ (516) 554 1607.