12:07 pm 18/11/2016
– സാംസി കൊടുമണ്‍
വിചാരവേദിയുടെ പത്താം വാര്‍ഷികം നവംമ്പര്‍ പത്ത്രണ്ടാം തിയ്യതി കെ.സി.എ.എന്‍.എയില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. രാവിലെ പത്തരയ്ക്ക് അമ്മു നന്ദകുമാറും,സോയ നായരും ചേര്‍ന്നവതരിപ്പിച്ച കുമാരനാശ്ശാന്റെ ഒരു കവിതയോടെ ആരംഭിച്ച സമ്മേളനത്തില്‍, സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തു. ഡോ.എ.കെ.ബി.പിള്ള മോഡറേറ്റര്‍ ആയിരുന്ന സെമിനാറില്‍, അമേരിക്കന്‍ മലയാള സാഹിത്യം ഇന്ന് എന്ന വിഷയം ഡോ. നന്ദæമാര്‍ അവതരിപ്പിച്ചു. അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ആവിര്‍ഭാവ പശ്ചാത്തലവും, കവിത, കഥ, നോവല്‍ എന്നി വിഭാഗങ്ങളിലെ എഴുത്തുകാരേയും, കൃതികളേയും æറിച്ച് സമഗ്രമയി പരാമര്‍ശിച്ചു. ഡോ. എ. കെ. ബി. പിള്ള, ഒരു സാഹിത്യകാരന് ആവശ്യം ആവശ്യമായ സവിശേഷതകളായ സൗഹൃദയബന്ധം, സ്‌നേഹം, സഹകരണം, സഹവര്‍ത്തിത്വം, മൂല്യബോധം എന്നിവയില്‍ ഊന്നി സംസാരിച്ചു. സ്വന്തം അëഭവങ്ങള്‍ ഉദാഹിരിച്ച്, ഒരു കാലത്ത് കേരളത്തിലെ എഴുത്തുകാര്‍ തമ്മില്‍ നിലനിനിരുന്ന കൂട്ടാഴ്മ ഉത്തമകൃതികള്‍ക്ക് പ്രചോദനമായി എìപറഞ്ഞു. ഏകാന്തത ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ശത്രു ആണìം അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊഫ. ജോസഫ് ചെറുവേലി, അറുപതുകളില്‍ ചിക്കാഗോയില്‍ നടന്ന കവിയരങ്ങിനെ അëസ്മരിക്കുയും, ന|യോക്കിലെ സാഹിത്യ സംഘടനയുടെ രൂപികരണത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെçറിച്ച് സൂചിപ്പിച്ച്, ദശവല്‍സരം ആഘോഷിക്കുന്ന വിചാരവേദിയുടെ പ്രവൃത്തനത്തെ അഭിനന്ദിക്കയും ചെയ്തു. ഒപ്പം വിചാരവേദി മുമ്പ് അദ്ദേഹത്തെ ആദരിച്ചതിന് നന്ദി അറിയിച്ചു. തുടര്‍ന്നു സംസാരിച്ച കെ. കെ. ജോണ്‍സണ്‍, ഇന്ന് പ്രവാസി സാഹിത്യകാരന്മാര്‍ക്ക് മുഖ്യ ധാരയിലെത്തിപ്പെടാന്‍ ധാരാളം സാഹചര്യങ്ങളുണ്ടെന്നും, പ്രവാസത്തെ നിര്‍വചിച്ചുകൊണ്ട് നമ്മുടെ പൂര്‍വ്വഘട്ടം ഓര്‍മ്മകളാണെന്നും അതുപേക്ഷിച്ച് ഒരെഴുത്തുകാരëം എഴുതാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. മുരളി ജെ. നായര്‍ തന്റെ പ്ര്‌സംഗത്തില്‍ നമ്മുടെ എഴുത്തുകാര്‍ വിട്ടുപോന്ന കേരളമല്ല ഇìള്ളതെന്നും, നാം ജീവിക്കുന്ന മണ്ണിനെçറിച്ചും, ആ മണ്ണിന്റെ സംസ്കാരത്തില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ചും വേണം കൃതികള്‍ എഴുതാന്‍ എന്നും ആഹ്വാനം ചെയ്തു. ജോണ്‍ വേറ്റം സാഹിത്യകാരന്റെ പ്രതിബദ്ധതയെçറിച്ചും, ഇന്നത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരം സാഹിത്യകാരന്റെ ആവിഷ്കാര സ്വാതന്തൃം വാര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. വിചാരവേദി എഴുത്തുകാരെ അംഗികരിക്കുന്ന ഈ രീതി എഴുത്തുകാര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍æമെന്നും , അമേരിക്കന്‍ മലയാളി എഴുത്തുകാêടെ കൃതികളെ ധാര്‍മ്മികതയില്‍ ഊന്നി നിരൂപണം നടത്തുന്ന സുധീര്‍ പണീക്കവീട്ടിലിനേയും, ഡോ. നന്ദæമാറിനേയും അഭിനന്ദിçകയും ചെയ്തു. ലാനയുടെ സെക്രട്ടറി ജെ. മാത്യൂസ് തന്റെ പ്രസംഗത്തില്‍ ഇവിടെ വാനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാരാണന്ന ഡോ. നന്ദകുമാറിന്റെ പ്രസ്താവനയെ ഉദ്ധരിച്ച്, വായനക്കാêടെ എണ്ണം æറയുന്നതിലുള്ള ആശങ്ക പèവെച്ചു. സാംസ്കാരിക സംഘടനകളും മറ്റും മലയാളം സ്കൂളുകളും വായനശാലകളൂം തുടങ്ങിയിട്ടും അവിടെയൊന്നും വേണ്ടത്ര ആളുകള്‍ താന്ര്യം കാണിçന്നില്ല എന്നുള്ളത് ആശങ്കാജനം ആണെന്നും, മലയാള ഭാഷ ഉറവ വറ്റിക്കൊണ്ടിരിçന്ന ഒê നദിയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടതെ നിരൂപണങ്ങളും പ്രതികരണങ്ങളും എഴുതുന്നവര്‍ സ്വന്തം സൃഷ്ടിയുടെ പിതൃത്വം ഏറ്റെടുക്കാതെ വ്യാജപ്പേêകളില്‍ എഴുതുന്നതിനെ നിശിതമായി വിമര്‍ശിച്ചു.
ഉച്ചയൂണിനു ശേഷം നടന്ന കഥാ പാരായണവും കവിയരങ്ങും സജീവമായിêന്നു. പി.റ്റി. പൗലോസ് “ശ്രദ്ധ’ എന്ന കഥ വായിച്ചു. മുരളി ജെ നായര്‍ “സോഫി’, “ചീസ് ബര്‍ഗര്‍’ എന്നീ കഥകളും അനിതാ പണിക്കര്‍ “ഞാന്‍’ എന്ന കഥയും, സോയാ നായര്‍ “ഓര്‍മ്മകളുടെ വിളിപ്പേരുകള്‍’ , മാലിനി “അന്തിത്തിരി’ എന്ന കഥയും വായിച്ചു. തുടര്‍ന്നു നടന്ന കവിയരങ്ങില്‍ സന്തോഷ് പാല “കൊതി’, “പീലിക്കണ്ണ്’ എന്നീ കവിതള്‍ ചൊല്ലി. അബ്ദുള്‍ പുന്നിയൂര്‍çളം, സോയാ നായര്‍, ജോസ് ചെരിപുറം എന്നിവര്‍ യഥാക്രമം “സഹാറ’, “ക്യാപ്‌സൂള്‍’, “ശവദാഹത്തിന്റെ രോദനം’ എന്നീ കവിതകളും, ഡോ. നന്ദæമാര്‍ “ദാഹം’, “ഉന്മാദവും വിഭ്രാന്തിയും’ എന്നീ കവിതകളും അവതരിപ്പിച്ചു.
സാംസി കൊടുമണ്ണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ആമുഖമായി അദ്ദേഹം വിചാരവേദിയുടെ നാള്‍വഴികള്‍ ചുêക്കമായി പറഞ്ഞു. വിചാരവേദി കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്കയുടെ സാഹിത്യ വിഭാഗമായി 2006 നവംമ്പര്‍ നാലാം തിയ്യതി ഡോ. എം എന്‍ കാരശ്ശേരി ഉല്‍ഘാടനം ചെയ്തു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമായി രൂപീകൃതമായ വിചാരവേദിയുടെ ആദ്യനാളുകളില്‍ ഒപ്പം നിì പ്രവൃത്തിച്ച പീറ്റര്‍ നീണ്ടൂര്‍, ഡോ. നന്ദæമാര്‍, രാജു തോമസ്, വര്‍ഗിസ് ചുങ്കത്തില്‍, സന്തോഷ് പാലാ, റജി æര്യന്‍, രാജേന്ദ്രനാഥ് നായര്‍ എന്നിവര്‍ക്ക് ഹൃദൃമായ നന്ദി രേഖപ്പെടുത്തി. സാഹിത്യത്തിന്റെ വളര്‍ച്ചയും ഭാഷയുടെ പ്രചാരവും ഉന്നം വെയ്ക്കുമ്പോഴും ഇവിടെയുള്ള എഴുത്തുകാരെ അംഗികരിക്കുവാനും ആദരിക്കാനും വിചാരവേദിക്ക് കഴിഞ്ഞിട്ടുണ്ട്.വിശ്വസാഹിത്യത്തിലെ അനശ്വരകൃതികള്‍ക്കോപ്പം മലയാളത്തിലെ പ്രമുഖ കൃതികള്‍ ചര്‍ച്ച ചെയ്യുകയും, മണ്മറഞ്ഞ എഴുത്തുകാêടെ ജന്മ ശദാബ്ദി ആഘോഷിക്കുയും ചെയ്തിട്ടുണ്ട്. വിചാരവേദിയുടെ വിജയത്തിനാധാരം എല്ലാ രണ്ടാം ഞയറാഴ്ച്ചയും കൃത്യമായി വêന്ന സഹിത്യ തത്പരരുടെ നിസീമമായ സഹകരണം ഒന്നു കൊണ്ടു മാത്രമാണ്. അവര്‍ക്കൊക്കെ സാംസി കൊടുമണ്‍ പ്രത്യേകമായി നന്ദി പറഞ്ഞു. ഇന്നത്തെ മീറ്റിംങ്ങ് സംഘടിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഡോ. നന്ദæമാര്‍, രാജു എബ്രഹാം, വര്‍ഗിസ്സ് ഫിലിപ്പോസ് എന്നിവരോടുള്ള കടപ്പാട് എടുത്തു പറയുകയുണ്ടായി. ഇവരെ കൂടാതെ വിചാരവേദിയുടെ വളര്‍ച്ചയില്‍ സഹായിച്ച ഡോ. എന്‍. പി. ഷീല (സംസ്കൃതം, മലയാളം ക്ലാസ്സുകള്‍), ഡോ. എ. കെ. ബി. പിള്ള, ഡോ. ജോയി പി. æഞ്ഞാപ്പു, ഡോ. ശശിധരന്‍ കൂട്ടാല, ജോണ്‍ വേറ്റം, ബാബു പാറയ്ക്കല്‍, പ്രൊഫ. ജോസഫ് ചെറുവേലില്‍, അശോകന്‍ വേങ്ങശ്ശേരില്‍, പ്രൊഫ. കോശി തലയ്ക്കല്‍ എന്നിവരോടുള്ള നന്ദി അറിയിച്ചു.
വിചാരവേദിയുടെ ക്ഷണപ്രകാരം വിചാരവേദി സന്ദര്‍ശിച്ചിട്ടുള്ള കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിêന്ന പെêമ്പടവം ശ്രിധരന്‍, സതീഷ് ബാബു പയ്യന്നൂര്‍, ബെന്ന്യാമീന്‍ എന്നിവരെ കൃതജ്ഞതയോട് ഓര്‍ത്തു. വിചാരവേദി പ്രസിഡന്റ് വസുദേവ് പുളിക്കലിന്റെ നിസ്വാര്‍ത്ഥമായ സേവനം വിചാരവേദിയുടെ വളര്‍ച്ചയുടെ നാഴിക്കല്ലാണെന്നും, സുധീര്‍ പണിക്കവീട്ടിലിന്റെ നീസീമമായ സഹകരണം പ്രശംസനിയമാണെന്നും സാംസി കൊടുമണ്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വിചാരവേദിയുടെ പത്താംവാര്‍ഷിക പുരസ്കാര ജേതാക്കളായ, ജോസഫ് നമ്പിമഠം, ജോണ്‍ മാത്യു, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, നിര്‍മ്മല, നീനാ പനയ്ക്കല്‍, അബ്ദുള്‍ പുന്നിയൂര്‍ക്കൂളം, ജോണ്‍ വേറ്റം, ജോസ് ചെരിപുറം, രാജു തോമസ്,ബാബു പാറയ്ക്കല്‍, ശ്രി. മുരളി ജെ. നായര്‍ എന്നിവരെ സദസ്യര്‍ക്ക് പരിചയപ്പെടുത്തുകയും അവരെ അഭിനന്ദിçകയും ചെയ്തു. പലകാരണങ്ങാളാല്‍ എത്തിപ്പെടാന്‍ സാധിക്കതിരുന്നവരുടെ പ്രശംസാ ഫലകങ്ങള്‍ യഥോചിതം അവര്‍ക്ക് എത്തിച്ചു കൊടുçന്നതാണെന്നും അറിയിച്ചു.
ഡോ. നന്ദæമാര്‍ പ്രസിഡന്റ് വാസുദേവ് പുളിക്കലിന്റെ സന്ദേശം വായിച്ചു. വിചാരവേദിയില്‍ സംബന്ധിക്കുന്നവരേയും, ഇന്നത്തെ പ്രത്യേക പുരസ്കാര ജേതാക്കളേയും അദ്ദേഹം അഭിനന്ദിച്ചു. ഡോ. എ. കെ. ബി. പിള്ള, ജെ. മാത്യൂസ്, കൈരളി പത്രാധിപര്‍ ജോസ് തയ്യില്‍, കെ.സി. എ. എന്‍.എ ട്രഷറാര്‍ വര്‍ഗീസ് ചുങ്കത്തില്‍, അബ്ദുള്‍ പുന്നിയൂര്‍ക്കുളം, മുരളി ജെ. നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാംസി കൊടുമണ്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. പുരസ്കാര ജേതാക്കള്‍, വിചാരവേദി നടത്തുന്ന സാഹിത്യ സേവനത്തെ പ്രകീര്‍ത്തിച്ച് നന്ദി അറിയിച്ചു. ഡോ. നന്ദകുമാറിന്റെ കൃതജ്ഞതാ പ്രകാശനത്തോട് വിചാരവേദിയുടെ പത്താം വാര്‍ഷിക സമ്മേളനം സമംഗളം പര്യവസാനിച്ചു.
സാംസി കൊടുമണ്‍ അറിയിച്ചതാണിത്.