വിജയുടെ പുതിയ ചിത്രം തെറിയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

10:21am 10/3/2016
download (1)
സിനിമ ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും. അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി നിര്‍മ്മാതാവ് കലൈപുലി തനുവാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 20ന് ചിത്രത്തിന്റെ ഓഡിയോ റിലീസിങും നടക്കും.
ശങ്കറിന്റെ അസോസിയേറ്റും രാജാറാണിയുടെ സംവിധായകനുമായ ആറ്റ്ലിയാണ് തെറി ഒരുക്കുന്നത്. സംഗീത സംവിധായകന്‍ ജിവി പ്രകാശിന്റെ 50-ാം ചിത്രവുമാണ് തെറി. ചിത്രത്തില്‍ വിജയ്ക്ക് ഇരട്ടവേഷമാണ്. സാമന്തയും എമി ജാക്സനുമാണ് നായികമാര്‍.