വിജയ് മല്യ നാടുവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടെന്ന്

12:41pm 11/3/2016
images (2)

ന്യൂഡല്‍ഹി: രാജ്യത്ത് പതിനേഴോളം ബാങ്കുകള്‍ക്ക് 9000 കോടി രൂപ നല്‍കാനുള്ള മദ്യ വ്യവസായി വിജയ് മല്യ രാജ്യംവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ മാസം രണ്ടിന് ഉച്ചക്ക് 1.30നുള്ള ജെറ്റ് എയര്‍വേസിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ബാങ്കുകള്‍ക്ക് പുറമെ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം നല്‍കാത്ത മല്യ ലണ്ടനില്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് രാജ്യസഭാ എം.പിയും വ്യവസായിയുമായ വിജയ്് മല്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുകയും നഷ്ടത്തിലായ തന്റെ മദ്യകമ്പനി ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോക്ക് വിറ്റ വഴി കിട്ടിയ 515 കോടി ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ വിടുന്ന സമയത്ത് വിദേശത്ത് പോവുന്നതില്‍ മല്യക്കെതിരെ വിലക്കൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, മാര്‍ച്ച് അഞ്ചിന് മല്യ ഇന്ത്യ വിട്ട ശേഷമാണ് ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.