വിജയ് മല്യ ബയര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

01:00am 22/6/2016
download (1)

ലണ്ടന്‍: ബയര്‍ ക്രോപ് സയന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം വിജയ് മല്യ ഒഴിഞ്ഞു. 2004 ലാണ് മല്യ ചെയര്‍മാനായത്. മല്യയുടെ രാജിക്കത്ത് സ്വീകരിച്ചതായി കമ്പനി അറിയിച്ചു. അടുത്ത ബോര്‍ഡ് യോഗത്തില്‍ പുതിയ ചെയര്‍മാനെ നിയമിക്കും. കൃഷി, ആരോഗ്യസംരക്ഷണം, ജൈവശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനിയാണ് ബയര്‍. ഇന്ത്യയില്‍ വിള സംരക്ഷണ വ്യവസായമാണ് നടത്തുന്നത്. ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.