ന്യൂഡല്‍ഹി: വിജയ് മല്യ രാജ്യം വിട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സി.ബി.ഐ പ്രധാനമന്ത്രിയുടെ കീഴിലാണ്. അതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഉന്നതങ്ങളിലെ അറിവോടെയല്ലാതെ മല്യക്ക് രാജ്യം വിടാനാകില്ല കെജ്രിവാള് പറഞ്ഞു.