വിജിലൻസ് സംവിധാനം മാറ്റണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്

11:53 AM 21/09/2016
images (17)
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ കത്ത്. ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോക്കാണ് ജേക്കബ് തോമസ് കത്ത് കൈമാറിയത്. വിജിലന്‍സ് ഒാഫീസുകളോട് ചേര്‍ന്ന് ലോക്കപ്പ് വേണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിൽ പുതിയ മാനദണ്ഡം വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിജിലന്‍സില്‍ സത്യസന്ധരും സാങ്കേതിക വൈദഗ്ധരുമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നളിനി നെറ്റോക്ക് മുമ്പും കത്ത് നല്‍കിയിരുന്നു. മുന്‍കാലങ്ങളില്‍ വിജിലന്‍സില്‍ അഴിമതിക്കാരും ആരോപണവിധേയവരും ഉണ്ടായിരുന്നു.
ഇവരെ മാറ്റി സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ നിലനിര്‍ത്തണമെന്നും യുവ പൊലീസ് ഓഫിസര്‍മാരെ വിജിലന്‍സില്‍ ഉള്‍പ്പെടുത്തണമെന്നും അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.