വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

08:57am 26/4/2016
download (2)
ന്യുഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു., നെഞ്ചുവേദനയെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച്ച വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലാണ്‌ ( എയിംസ്‌ ) സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.
സുഷമ സ്വരാജിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എയിംസ്‌ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്‌. സുഷമ 20 വര്‍ഷമായി പ്രമേഹ രോഗബാധിതയാണ്‌. നിലവില്‍ എയിംസിലെ ഹൃദ്രോഗവിദഗ്‌ധരുടെ നിരീക്ഷണത്തിലാണ്‌ മന്ത്രി. ഇന്ത്യയിലെത്തിയ പാകിസ്‌താന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ്‌ സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.