വിദേശത്തു നിന്നും മാതാവിനൊപ്പം വിമാനമിറങ്ങി; യുവതി കാമുകനൊപ്പം മുങ്ങി

11:50AM 21/6/2016
hqdefault
കരിപ്പൂര്‍: വിദേശത്തു നിന്നും മാതാവിനൊപ്പം വിമാനമിറങ്ങിയ പെണ്‍കുട്ടി നാട്ടില്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന കാമുകനൊപ്പം മുങ്ങി. കോഴിക്കോട്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ തലശ്ശേരിക്കാരിയായ യുവതിയാണ്‌ കാമുകനൊപ്പം പോയത്‌. അമ്മയ്‌ക്കൊപ്പം ഒമാന്‍ എയര്‍വേയ്‌സ് വഴിയായിരുന്നു പെണ്‍കുട്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്‌.
വിമാനമിറങ്ങിയതിന്‌ പിന്നാലെ തന്നെ മകളെ കാണാതായതോടെ പരിഭ്രമിച്ച്‌ അമ്മ കരിപ്പൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. വിമാനത്താവളത്തില്‍ പോലീസും വിമാനത്താവള സുരക്ഷാ വിഭാഗവും മണിക്കൂറുകളോളം അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല. എന്നാല്‍ പെണ്‍കുട്ടി വിവരം ഗള്‍ഫിലുള്ള പിതാവിനെ വിളിച്ചു ഇതിനകം പറഞ്ഞിരുന്നു. രണ്ടുപേരും പ്രായപൂര്‍ത്തിയായവര്‍ ആയതിനാല്‍ ആര്‍ക്കും പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
ഒമാന്‍ എയര്‍വേയ്‌സില്‍ കയറുമ്പോള്‍ തന്നെ വിവരം വിളിച്ചു പറഞ്ഞിരുന്നതിനാല്‍ ചെന്നൈ സ്വദേശിയായ കാമുകന്‍ വാഹനവുമായി വിമാനത്താവളത്തിന്‌ പുറത്ത്‌ വിമാനമിറങ്ങുമ്പോള്‍ തന്നെ കാത്തുനില്‍ക്കുകയായിരുന്നു. അമ്മ ബാഗേജ്‌ ക്‌ളീയര്‍ ചെയ്യുന്ന സമയത്ത്‌ യുവതി വിമാനത്താവളത്തിന്‌ പുറത്തിറങ്ങി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. കോഴിക്കോട്ട്‌ നിന്നും പാലക്കാട്‌ എത്തിയ ശേഷമാണ്‌ പെണ്‍കുട്ടി പിതാവിനെ വിളിച്ച്‌ വിവരം പറഞ്ഞത്‌. ഈ സമയമെല്ലാം പോലീസ്‌ പെണ്‍കുട്ടിക്കായി വിമാനത്താവളത്തിനുള്ളിലും പുറത്തും തെരച്ചിലിലായിരുന്നു