വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷം തട്ടി; യുവതി റിമാന്‍ഡില്‍

02.53 AM 12/11/2016
image_760x400 (1)കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിൽ യുവതി റിമാൻഡിൽ .കോട്ടയം പെരുവ കുന്നിപ്പള്ളി പുലിക്കുഴിയിൽ രഞ്ജു ജോര്‍ജിനെയാണ് വെള്ളൂര്‍ പൊലീസ് അറസ്റ്റ് ചെ്യതത് .അമേരിക്ക,മലേഷ്യ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി . കോഴിക്കോട് ,കൊല്ലം ,കോട്ടയം, ആലപ്പൂഴ, എറണാകുളം , ഇടുക്കി ജില്ലകളിലാണ് ഇവര്‍ക്കെതിരെ പരാതിയുള്ളത് .രഞ്ജു ജോര്‍ജിനെ കൂടാതെ ഹൈദരാബാദ് സ്വദേശി രൂപൻ, മലേഷ്യക്കാരനായ ശ്രീരാം അയ്യര്‍, തമിഴ് നാട് സ്വദേശി ദേവി അക്ക എന്നിവര്‍ ചേര്‍ന്നാണ് പണം തട്ടിയതെന്നാണ് പരാതി.