വിദ്യാഭ്യാസ യോഗ്യതയിലെ വൈരുദ്ധ്യം വിന; പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

06:22pm 30/44/2016

images (1)
മാനന്തവാടി: മന്ത്രി പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തതിനാല്‍ ഏറെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് വരണാധികാരി പത്രിക സ്വീകരിച്ചത്. മന്ത്രിക്കെതിരായ സബ് കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വൈരുദ്ധ്യം നിറഞ്ഞ വിവരങ്ങള്‍ നല്‍കിയതിന് ജയലക്ഷ്മിയെ അയോഗ്യയാക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൈക്കൊള്ളേണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും.
നാമനിര്‍ദേശ പത്രികയില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത കാണിച്ചുവെന്നും മന്ത്രിയുടെ അക്കൗണ്ടില്‍ വന്ന പത്ത് ലക്ഷം രൂപ വരവുചെലവ് കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കാണിച്ച് ബത്തേരി സ്വദേശി നല്‍കിയ പരാതിയിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. അഞ്ച് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത ഡിഗ്രി എന്നും ഇത്തവണ പ്ലസ് ടു എന്നുമാണ് മന്ത്രി നല്‍കിയിരിക്കുന്നത്.