12.19 PM 06-09-2016
ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്കോയുടെ റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് യുനെസ്കോ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ കാല്‍നൂറ്റാണ്ട്് പിന്നിലാണ്. 2030ല്‍ എങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വന്‍കുതിച്ചുചാട്ടം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുനെസ്കോയുടെ ഗ്ലോബല്‍ എജ്യൂകേഷന്‍ മോണിട്ടറിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ദക്ഷിണേഷ്യയില്‍ നിലവിലെ സ്ഥിതിഗതി അനുസരിച്ച് ആഗോള വിദ്യാഭ്യാസം രംഗത്ത് ഏറെ പിന്നിലാണ്. 2051ല്‍ മാത്രമേ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ ആഗോള മേഖലയിലുള്ള മുന്നേറ്റത്തില്‍ ദക്ഷിണേഷ്യ എത്തൂ. അപ്പര്‍ സെക്കന്ഡറിയാണെങ്കില് 2087 ആകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.