11:37am 22/5/2016
– പി.പി.ചെറിയാന്‍
ഡാളസ്: ഇടത്തരം വരുമാനക്കാരുടെ വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍ ഉറപ്പു നല്‍കി. മെയ് 20 വെള്ളിയാഴ്ച ഡാളസ്സില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി നടന്ന ഫണ്ട് കളക്ഷന്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹില്ലരി.
ഡാളസ്സിലെ പ്രമുഖ ലോയര്‍ ലിസ ബഌ ബാരന്റെ നേതൃത്വത്തില്‍ ഡാളസ് മൗണ്ടന്‍ വ്യൂ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഫിലഡല്‍ഫിയായില്‍ നിന്നും സൂപ്പര്‍ ഡലീഗേറ്റും ക്ലിന്റന്റെ സുഹൃത്തുമായ സ്റ്റേറ്റ് പ്രതിനിധി റാഫേല്‍ അന്‍ചിയ ചടങ്ങില്‍ പങ്കെടുത്തു.
അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കി കൊണ്ടുള്ള വിദേശ നയത്തിനായിരുന്നു ഹില്ലരി രൂപം നല്‍കുക എന്ന് റാഫേല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് ശേഷം നാലാം തവണയാണ് ഹില്ലരി ഡാളസ്സിലെത്തുന്നത്.
റിപ്പബ്ലിക്കന്‍ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ളത് ഡാളസ്സിലാണ്.
ഡാളസ് ലോയര്‍ മാര്‍ക്ക് സ്റ്റാന്‍ലി, ഡാളസ് കൗണ്ടി ജഡ്ജ് ക്ലെ ജന്‍കിന്‍സ് തുടങ്ങിയ നിരവധി പ്രമുഖര്‍ ഹില്ലരിയെ സ്വീകരിക്കാന്‍ മൗണ്ടന്‍ വ്യൂ കോളേജില്‍ എത്തിയിരുന്നു