വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

01.20 AM 29/10/2016
Crime_760x400
കോതമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോതമംഗലം ചെങ്ക സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡനം വിവരം കോതമംഗലം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പല തവണ സുരേഷ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഒപ്പം കുട്ടിയെ ഭിഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.