വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

12:33 pm 03/08/2016
download
പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കൊടുമണ്‍ സ്വദേശിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. കൊടുമണ്‍ചിറ പുളിക്കല്‍ തോട്ടത്തില്‍ സതീഷ് ഭവനില്‍ (തെങ്ങുംവിളയില്‍) ഹരികൃഷ്ണനെയാണ് (22)റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ചിറ്റാര്‍ പൊലീസ് പറഞ്ഞു.

രാവിലെ വീട്ടില്‍നിന്ന് ട്യൂഷനുപോയ കുട്ടിയാണ് പീഡനത്തിനിരയായത്. ചിറ്റാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഉപയോഗമില്ലാതെകിടന്ന മൂത്രപ്പുരയില്‍വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പരിക്കേറ്റ കുട്ടിയെ സ്കൂളിന് സമീപത്തെ താമസക്കാരാണ് ആദ്യം കണ്ടത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റാര്‍ സി.ഐ എം.ജി. സാബു, എസ്.ഐ ടി. ശ്രീജിത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ശനിയാഴ്ച വൈകീട്ട് 5.30ന് പ്രതിയെ കൊടുമണ്ണില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ് പൊലീസ് ഇയാളെ കുടുക്കിയത്. ശനിയാഴ്ച ആയതിനാല്‍ സ്കൂള്‍ വിജനമായിരുന്നു. ഫോണില്‍ പരിചയം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ കുടുക്കുകയായിരുന്നു.