വിനീത് ശ്രീനിവാസൻ നിര്‍മ്മാതാനാകുന്നു

01;20 PM 26/08/2016
download (2)
വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമായ ‘ആനന്ദത്തി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമക്ക് സംഗീതം നിർവഹിക്കുന്നതും ആനന്ദത്തിലൂടെയാണ്.
‘ഹാബിറ്റ് ഓഫ് ലൈഫ്’ എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അഭിനവ് സുന്ദര്‍ നായക് എഡിറ്റിങ്ങും ഡിനൊ ശങ്കര്‍ കലാ സംവിധാനവും നിർവഹിക്കുന്നു.