വിമര്‍ശിക്കാം, അപമാനിക്കരുതെന്ന് എ.കെ.ബാലന്‍

08:49 am 23/10/2016

images (3)
തിരുവനന്തപുരം: ആദിവാസികളെ സംബന്ധിച്ച് നിയമസഭയിൽ അധിക്ഷേപകരമായി സംസാരിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി മന്ത്രി എ.കെ.ബാലന്‍. അട്ടപ്പാടിയിലെ ശിശു മരണങ്ങളെ കുറിച്ച് നിയമസഭയിലെ തന്റെ മറുപടി വളച്ചൊടിച്ചെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. പലരുടേയും വിമർശനം കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ബോധപൂര്‍വമായി ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആദിവാസി മേഖലയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ തമസ്കരിക്കാനാണ് ശ്രമിച്ചതെന്നും ബാലന്‍ പറഞ്ഞു.