വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും.

01:04 pm 18/12/2016
download

ന്യൂഡൽഹി: രാജ്യത്ത്​ വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്​ ഇത്​ സംബന്ധിച്ച ശുപാർശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ വിമാന കമ്പനികൾക്ക്​ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ ഇന്ത്യയിൽ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല. ഇൗ സംവിധാനം ലഭ്യമാക്കണമെങ്കിൽ 1885ലെ ടെലഗ്രാഫ്​ ആക്​ടിലും അതുമായി ബന്ധപ്പെട്ടുള്ള ടെലിഗ്രാഫ്​ നിയമത്തിലും മാറ്റം വരുത്തേണ്ടി വരും. ഇത്തരത്തിൽ വൈ–ഫൈ സേവനത്തോടൊപ്പം തന്നെ വോയ്​സ്​, ഡാറ്റ, വിഡിയോ സേവനങ്ങളു​ം ഇതിനൊപ്പം നൽകാൻ സർക്കാർ ആലോചിക്കുന്നതായാണ്​ സൂചന.

സിവിൽ എവിയേഷൻ വകുപ്പ്​ ഇത്​ സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നാണ്​ അറിയാൻ കഴിയുന്നത്​. ലോകത്തിലെ പല വിമാന കമ്പനികളും ഇപ്പോൾ വൈ–ഫൈ സേവനം യാ​ത്രക്കാർക്കായി നൽകുന്നുണ്ട്​. എന്നാൽ ഇവരൊന്നും തന്നെ ഇന്ത്യയിൽ സേവനം ലഭ്യമാക്കുന്നില്ല.