വിമാനത്താവളത്തില്‍നിന്നും നവവധുവിനെ കാണാതായതായി

12.31 PM 18-05-2016
delhi-airport
ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും നവവധുവിനെ കാണാതായതായി പരാതി. മധുവിധുവിനു ശേഷം ഭര്‍ത്താവുമൊത്ത് ഡാര്‍ജിലിംഗില്‍നിന്നും ലക്‌നോയിലേക്കുപോകാന്‍ എത്തിയ യുവതിയെയാണ് കാണാതായത്.

ഡാര്‍ജിലിംഗില്‍നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നവവധുവും വരനും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയത്. ഫോണും പഴ്‌സും ഭര്‍ത്താവിന്റെ പക്കല്‍ ഏല്‍പ്പിച്ച ശേഷം ശുചിമുറിയില്‍ പോയതായിരുന്നു യുവതി. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചുവന്നില്ല. ഇതേതുടര്‍ന്ന് യുവാവ് സിഐഎസ്എഫ് അധികൃതര്‍ക്ക് പരാതി നല്‍കി.

യുവതി വേഷം മാറി കടന്നുകളഞ്ഞതായാണ് സിസിടിവി പരിശോധനയില്‍ മനസിലായത്. സാരി ധരിച്ച യുവതി ടോയിലറ്റിനുള്ളില്‍ പ്രവേശിക്കുന്നതും പര്‍ദ ധരിച്ച് തിരികെ ഇറങ്ങിവരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നും മനസിലാക്കാനായത്. പിന്നീട് ഇവര്‍ വിഐപി പാര്‍ക്കിംഗ് ഏരിയായില്‍ എത്തുകയും ഇവിടെ കാത്തുനിന്ന ഒരാളുമായി പോകുകയും ചെയ്യുന്നതും കാമറയില്‍ കണ്‌ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.