വിമാനത്തിനുള്ളില്‍ സാംസംഗ് ഗാലക്‌സി നോട്ട് 2 ഫോണിന് തീപിടിച്ചു

09:05 am 24/9/2016
images (7)
ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് സാംസംഗ് ഗാലക്‌സി നോട്ട് 2 ഫോണിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ 7.45ന് സിംഗപ്പൂരില്‍ നിന്ന് ചെന്നൈയിലേക്കു വരികയായിരുന്ന വിമാനത്തിലാണ് സംഭവം. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് യാത്രാബാഗില്‍ വച്ചിരുന്ന ഫോണിനാണ് തീപിടിച്ചത്. ബാഗില്‍ നിന്നും പുക ഉയരുന്നത് ജീവനക്കാര്‍ കാണുകയും പെട്ടെന്നു തന്നെ തീയണയ്ക്കുകയുമായിരുന്നു.

സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിജിസിഎ അധികൃതര്‍ സാംസംഗിനെ സമീപിച്ചിട്ടുണ്ട്. നേരത്തെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പിടിക്കുന്നതിനാല്‍ സാംസംഗ് നോട്ട് 7 ഫോണുകളുമായി വിമാന യാത്ര ചെയ്യുന്നത് ഡിജിസിഎ നിരോധിച്ചിരുന്നു.