വിമാനത്തില്‍ സാംസംഗ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് നിരോധിച്ചു

01.40 AM 10/09/2016
Galaxy_Note_7_090916
വിമാനത്തില്‍ സാംസംഗ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് വ്യോമയാനമന്ത്രാലയം നിരോധിച്ചു. വിമാന യാത്രക്കാരുടെ ബാഗില്‍ ഇവ സൂക്ഷിക്കുന്നതിനാണ് വിലക്ക്. കൈയിലോ ഹാന്‍ഡ് ബാഗിലോ ഇവ പ്രവര്‍ത്തന രഹിതമാക്കി കൊണ്ടുപോകാമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ് ഭുള്ളാര്‍ അറിയിച്ചു.
ബാറ്ററികള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നത് പതിവായതിനെ തുടര്‍ന്ന് ഈ ഫോണ്‍ സാംസംഗ് വിപണിയില്‍നിന്നും പിന്‍വലിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി വിമാനത്തിലും ഫോണ്‍ നിരോധിച്ചിരിക്കുന്നത്.