വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിന്: നടന്‍ ജിനു ജോസഫിനെ തടഞ്ഞത്

09:09am 01/05/2016
download (5)
അബൂദബി: വിമാന യാത്രക്കിടെ ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മലയാളി നടന്‍ ജിനു ജോസഫിനെ തടഞ്ഞുവെച്ചതെന്ന് ഇത്തിഹാദ് എയര്‍വേസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് അബൂദബി യാത്രക്കിടെയുണ്ടായ മോശമായ പെരുമാറ്റങ്ങള്‍ക്ക് മാപ്പ് എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള യാത്രക്കിടെ കാബിന്‍ ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചോദ്യം ചെയ്യുന്നതിനായി തടഞ്ഞുവെച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ തന്റെ മോശം പെരുമാറ്റത്തിന് യാത്രക്കാരന്‍ മാപ്പ് എഴുതിനല്‍കുകയായിരുന്നു. തുടര്‍ന്ന് യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തതായി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, വിമാന യാത്രക്കിടെ ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതായും ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും അബൂദബിയില്‍ അറസ്റ്റ് ചെയ്തതായുമാണ് ന്യൂജനറേഷന്‍ സിനിമകളിലൂടെ സജീവമായ ജിനു ജോസഫാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നത്. അബൂദബിയില്‍ അറസ്റ്റിലാകുകയും പിന്നീട് വെറുതെ വിടുകയും ചെയ്തതായി തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കുകയായിരുന്നു.