വിരാട് കോഹ്ലിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

10:22 am 8/10 /2016
images (5)

ദില്ലി: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച ശേഷം കോഹ്ലിയും കൂട്ടരും ‘മൈ ക്ലീൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.
ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി, കോഹ്ലിയുടെയും ടീമിന്‍റെയും പ്രവർത്തനത്തെ പ്രകീർത്തിച്ച് ട്വീറ്റു ചെയ്തത്. വാർത്തകളിലൂടെ വിവരം കണ്ടുവെന്നും ഏറെ അഭിനന്ദനമർഹിക്കുന്ന കാര്യമാണിതെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്. മോദിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞ് കോഹ്ലിയും റീട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രചോദനമേകുന്ന ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകണമെന്നും കോഹ്ലി ട്വീറ്റിൽ ആശംസിക്കുന്നുണ്ട്.