വിറ്റാമിന്‍ ഗുളിക കഴിച്ച ഒരാള്‍ മരിച്ചു

01:10pm 10/05/2016
download
ന്യൂഡല്‍ഹി: സ്‌കൂളില്‍ വിതരണം ചെയ്ത വിറ്റാമിന്‍ ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി വാസ്പൂര്‍ സര്‍വോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. മെയ് നാലിന് വാസ്പൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കിയിരുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കഴിച്ച പെണ്‍കുട്ടി അടുത്ത ദിവസം ശരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ആദ്യം പ്രദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഹിന്ദുറാവു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.