വില്യം ഐസക്കും, സാബു തിരുവല്ലയും നായര്‍ സംഗമത്തില്‍

11:59am 3/8/2016

സതീശന്‍ നായര്‍
Newsimg1_89493346
ചിക്കാഗോ: ഓഗസ്റ്റ് 12 മുതല്‍ 14 വരെ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍പ്ലാസ, ഹൂസ്റ്റണ്‍) വച്ചു നടക്കുന്ന നായര്‍ മഹാസംഗമത്തില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക്ക്, ടിവി- സിനിമാ താരം സാബു തിരുവല്ല എന്നിവര്‍ പങ്കെടുക്കുന്നു. മിമിക്രി കലാരംഗത്തും വളരെ ശ്രദ്ധേയനായ താരമാണ് സാബു തിരുവല്ല. മലയാളം, തമിഴ്, ഹിന്ദി ഗാനാലാപനത്തിലൂടെ വളരെ പ്രശസ്തിയിലേക്ക് കുതിക്കുന്ന ഗായകനാണ് വില്യം ഐസക്ക്.

നായര്‍ കുടുംബാംഗങ്ങളുടെ ഈ കൂട്ടായ്മ എന്തുകൊണ്ടും ഒരു സാമുദായിക കൂടിച്ചേരലിനുപരി സാംസ്കാരികവും, സാമൂഹികവും അതോടൊപ്പം ആത്മീയതയും നിറഞ്ഞ അന്തരീക്ഷം ആയിരിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു.

കലാ-സാംസ്കാരിക-സാമൂഹിക- ആത്മീയ മേഖലകള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ നായര്‍ കൂട്ടായ്മയില്‍ പങ്കെടുത്ത് വന്‍വിജയമാക്കിത്തീര്‍ക്കാന്‍ സെക്രട്ടറി സുനില്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതായി ട്രഷറര്‍ പൊന്നുപിള്ളയും, ചെയര്‍മാന്‍ ഡോ. മോഹന്‍കുമാറും പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.