12.58 AM 15-06-2016
തിരുവനന്തപുരം വെള്ളറട വില്ലേജ് ആക്രമണക്കേസിലെ പ്രതി സാംകുട്ടിയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിനാലും ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റീസ് പി ഉബൈദ് വ്യക്തമാക്കുകയായിരുന്നു. ആക്രമണത്തില്‍, കംപ്യൂട്ടറും, മറ്റു സാങ്കേതിക ഉപകരണങ്ങളും തകര്‍ന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നുു. കൂടാതെ ഗൗരവ സ്വഭാവമുള്ള ഫയലുകള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ജാമ്യം അനുവദിക്കാനാവില്ല. അതേ സമയം ഖജനാവിനു നഷ്ടപ്പെട്ട തുക തിരിച്ചടക്കുന്ന പക്ഷം ഹര്‍ജിക്കാരന്റെ ആവശ്യം വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. നഷ്ടം സംബന്ധിച്ച് പ്രോസിക്യൂട്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
2016 ഏപ്രില്‍ 28 നാണ് സാംകുട്ടി വില്ലേജ് ഓഫിസിലെത്തി ആക്രമണം നടത്തിയത്. മേയ് 15നു അറസ്റ്റ് ചെയ്തു കേസെടുത്തു. തുടര്‍ന്ന് നെയ്യാറ്റാന്‍കര മജിസ്‌ട്രേറ്റ് കോടതിയും തിരുവനന്തപുരം സെഷന്‍സ് കോടതിയും ജാമ്യ ഹര്‍ജി തള്ളി. അതിനെതിരെയാണ് ഹര്‍ജിക്കരാന്‍
ഹൈക്കോടതിയിലെത്തിയത്.