വിഴിഞ്ഞം വിഷയത്തിൽ ചർച്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ്

01.46 PM 07/11/2016
chennithala_0808016
തിരുവനന്തപുരം: വിഴിഞ്ഞം കരാർ വിഷയത്തിലെ സിഎജി റിപ്പോർട്ട് സംബന്ധിച്ച് നിയമസഭയിൽ ബഹളം. സിഎജി റിപ്പോർട്ട് ചോർന്നതിനെച്ചൊല്ലിയാണ് ബഹളം. സിഎജി റിപ്പോർട്ടിനു രഹസ്യ സ്വഭാവമുണ്ടെന്നും അതിന്മേൽ അധികം ചർച്ച വേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാൽ, സിഎജി റിപ്പോർട്ട് ചോരുന്നത് ആദ്യ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സിഎജിയുടെ അന്തിമ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വ്യക്‌തമാക്കി. ഇതിനിടെ സിഎജി റിപ്പോർട്ട് ചോർന്ന സംഭവം അന്വേഷിക്കണമെന്ന് പി.ടി.തോമസ് എംഎൽഎ ആവശ്യപ്പെട്ടു.