വിവാദപ്രസംഗം; കുറ്റ്യാടി എംഎല്‍എക്കെതിരെ കേസെടുത്തു

05.42 PM 03-09-2016
Parakkal_Abdulla_760x400
വിവാദപ്രസംഗത്തില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്കെതിരെ കേസെടുത്തു. എംഎല്‍എയുടെ പ്രസംഗം അക്രമസംഭവങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണെന്ന് കണ്ട് നാദാപുരം പോലീസാണ് കേസെടുത്തത്.
കെഎംസിസി ദുബായ് വേദിയില്‍ പാറക്കല്‍ അബ്ദുള്ളഎംഎല്‍എ നടത്തിയ പ്രസംഗമാണ് വിവാദമായത്. നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം. അസ്ലമിന്റെ കാപാലികരെ മാത്രം കൊന്നാല്‍ പോരാ ലീഗ് പ്രവര്‍ത്തകരെ കൊന്ന എസ്ഡിപിഐക്കാരേയും വകവരുത്താന്‍ ലീഗിന് കഴിയാഞ്ഞിട്ടല്ല, നാട്ടില്‍ സമാധാനം പുലരേണ്ടതിനാല്‍ ഇതിന് മുതിരുന്നില്ലെന്നാണ് പ്രസംഗത്തില്‍ പറയുന്നത്. പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എംഎല്‍എക്കെതിരെ കേസെടുത്ത്.അതേസമയം കൊലവെറി പ്രസംഗം നടത്തിയിട്ടില്ലെന്നും, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള നടപടിയാണെന്നുമാണ് കേസിനോടുള്ള പാറക്കല്‍ അബ്!ദുള്ള എംഎല്‍എയുടെ പ്രതികരണം.