വിവാദ ഹെലികോപ്റ്റര്‍ ഇടപാട്: ഫിന്‍ മെക്കാനിക്ക മുന്‍ തലവന്‍മാര്‍ക്ക് തടവ് ശിക്ഷ

09:29am 09/04/2016
download (4)
ഇറ്റലി: ഇന്ത്യക്ക് 12 ഹെലികോപ്റ്ററുകള്‍ കൈമാറിയ വിവാദ ഇടപാടില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ രണ്ടു പേര്‍ക്ക് തടവ് ശിക്ഷ. ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മുന്‍ തലവന്‍മാരായ ജിപ്‌സി ഓര്‍സിക്കും ബ്രൂണോ സ്പാര്‍ഗോലിനിക്കുമാണ് മിലാന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. ജിപ്‌സിക്ക് നാല് വര്‍ഷവും ബ്രൂണോക്ക് നാലര വര്‍ഷവുമാണ് തടവ്. ഇരുവര്‍ക്കും ആറ് വര്‍ഷം തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതേസമയം, വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു.

ഇന്ത്യയിലെ വി.വി.ഐ.പികളുടെ യാത്രയ്ക്കായി എ.ഡബ്ല്യു.101 എന്ന അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള 3,600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി രൂപ കോഴ നല്‍കിയെന്നാണ് ആരോപണം. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്തായിരുന്നു വിവാദ ഇടപാട് നടന്നത്.