വിവാഹച്ചടങ്ങുകള്‍ക്കിടെ ആകാശത്തേക്കു വെടിയുതിര്‍ത്ത വരനെതിരേ കേസ

07.01 PM 04-09-2016
rivolver_0409
ഹൈദരാബാദ്: വിവാഹച്ചടങ്ങുകള്‍ക്കിടെ ആകാശത്തേക്കു വെടിയുതിര്‍ത്ത വരനെതിരേ കേസ്. ഹൈദാബാദിലെ ഫാലക്‌നുമ പ്രദേശത്താണ് സംഭവം.
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് നടന്ന വിവാഹച്ചടങ്ങുകള്‍ക്കിടെ വരന്‍ റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്കു വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില പ്രാദേശിക ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു റിവോള്‍വറുകള്‍ ഉപയോഗിച്ച് ആകാശത്തേക്ക് പത്തു റൗണ്ട് വെടിയുതിര്‍ക്കു ദൃശ്യങ്ങളാണ് പുറത്തായത്. അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ കുറ്റവാളിയെ പിടികൂടി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.