വിവാഹത്തോടെ മലയാള സിനിമയിലെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ദിലീപും കാവ്യയും.

12:00 am 23/12/2016
download (1)

കൊച്ചി: വിവാഹത്തോടെ മലയാള സിനിമയിലെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ദിലീപും കാവ്യയും. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക നായകന്മാരായ ദമ്പതികളിപ്പോള്‍ ഇവരാണ്. ഇരുപത്തിയൊന്നു ചിത്രങ്ങളിലാണ് ഇരുവരും ജോഡികളായത്. ഈ റെക്കോര്‍ഡ് ഇത്രയും നാള്‍ മലയാളത്തിന്റെ പ്രീയ ജയറാമിനും പാര്‍വ്വതിക്കും സ്വന്തമായിരുന്നു. പതിനഞ്ചോളം ചിത്രങ്ങളിലാണ് ജയറാം പാര്‍വ്വതി പ്രണയം പ്രേക്ഷകര്‍ കണ്ടത്. ഇനി ആ സ്ഥാനം ദിലീപിനും കാവ്യയ്ക്കും സ്വന്തം.
ദിലീപും കാവ്യയു ആദ്യമായി ഒന്നിച്ചത് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലാണ്. കാവ്യയുടെ ആദ്യ നായകനുമാണ് ദിലീപ്. പിന്നീട് മിഴിരണ്ടിലും, മീശമാധവന്‍, സദാനന്ദന്‍റെ സമയം, റണ്‍വേ, വെള്ളരി പ്രാവിന്‍റെ ചങ്ങാതി തുടങ്ങി നിരവധി ചിത്രങ്ങളി ല്‍ ഇവര്‍ താരങ്ങളായി. അടൂരിന്റെ പിന്നെയും ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. നവംബര്‍ 25ന് എറണാകുളത്ത് വെച്ചായിരുന്നു ലളിതമായ താര വിവാഹം.