02.33 AM 07-09-2016
സംവിധായകന് എ.എല്‍.വിജയ്യുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അമല പോള്‍ ആദ്യമായി പ്രതികരിക്കുന്നു. അമലയും വിജയ്യുമായി വേര്‍പിരിയുന്നതായ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴും അവസാനം വിജയ് ഇതേക്കുറിച്ച് പ്രതികരിച്ചപ്പോഴും അമല മൗനം വെടിയാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഡെക്കാണ് ക്രോണിക്കിളിന് നല്കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ പ്രതികരിക്കുന്നത്.
വ്യക്തിജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ താങ്ങും തണലുമായത് സഹോദരന് അഭിജിത്ത് ആയിരുന്നെന്ന് പറയുന്നു അമല. അഭിജിത്ത് വലിയ പിന്തുണയാണ് നല്‍കിയത്. അവനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. ഒരു നല്ല സഹോദരന്സഹോദരീ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ല.
വിവാഹശേഷം അഭിനയം തുടര്‍ന്നതാണ് ബന്ധം തകരാന്‍ കാരണമായതെന്ന് വാര്‍ത്തകള്‍ പരന്നുവല്ലോയെന്നും പല അഭിനേത്രികളും എന്തുകൊണ്ടാണ് വിവാഹം കഴിഞ്ഞ് സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങിക്കൂടുന്നതെന്നുമുള്ള ചോദ്യത്തോട് അമല ഇങ്ങനെ പ്രതികരിക്കുന്നു. ‘
എവിടെയിരിക്കും, മുന്‍സീറ്റിലോ പിന്‍സീറ്റിലോ തുടങ്ങിയ അന്വേഷണങ്ങളിലൊന്നും കാര്യമില്ല. ഓരോരുത്തരുടെയും കഴിവനുസരിച്ച് അര്‍ഹിക്കുന്ന സീറ്റ് കണ്ടെത്തുന്നതിലാണ് കാര്യം. ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നതും അക്കാര്യത്തിലാണ്.’ ഭാവി പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് ജീവിതം നല്കുന്ന ആകസ്മികതകളെ സ്വീകരിക്കുന്നതിലാണ് ഇപ്പോള്‍ കൗതുകമെന്നും തന്നിലെ അഭിനേത്രിയെ ഉദ്ദീപിപ്പിക്കുന്ന വേഷങ്ങള്‍ കാത്തിരിക്കു.