വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് സ്‌നേഹസമ്മാനവുമായി പൃഥ്വീരാജ്

06:01pm 25/4/2016
13051744_1010129169042147_887695155736049050_n
അഞ്ചാം വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യ സുപ്രിയക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വീരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചതാഴ്ചകളിലും നേരിടേണ്ടി വന്ന വെല്ലുവിളികളിലും ഉത്തമസുഹൃത്തായി എപ്പോഴും ഭാര്യയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ജീവിതത്തില്‍ സംഭവിച്ച എല്ലാ നന്‍മകള്‍ക്കും ഈ ലോകത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകള്‍ക്ക് ജന്‍മം നല്‍കിയതിനും പൃഥ്വീരാജ് തന്റെ സ്‌നേഹം ഭാര്യക്കായി പങ്കുവെക്കുന്നു.

2011ലായിരുന്നു ബിബിസിയില്‍ ബിസിനസ് വിഭാഗം റിപ്പോര്‍ട്ടറായിരുന്ന സുപ്രിയയെ വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ഏകമകള്‍ അലംകൃതക്ക് ഇപ്പോള്‍ രണ്ട് വയസുണ്ട്.