വിവാഹ വസ്ത്രത്തില്‍ എത്തിയ മണവാട്ടിയെ മക്കയില്‍ തടഞ്ഞു.

05:34pm 28/5/2016
unnamed
ജിദ്ദ: സൗദി അറേബ്യയിലെ മക്ക ഹറമില്‍ വിവാഹ വസ്ത്രം ധരിച്ച് എത്തിയ നവവധുവിനെ മതകാര്യ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു .മൊറോക്കോ സ്വദേശിനിയായ മണവാട്ടിയാണ് മക്ക ഹറമില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഏറെ നേരം കാത്തു നിന്നെങ്കിലും ഉദ്യോഗസ്ഥരുടെ എതിര്‍പ്പുമൂലം നവവധു പിന്‍വലിഞ്ഞു. വിവാഹ വസ്ത്രം ധരിച്ച് ഹറം കവാടത്തിനു മുന്നില്‍ കാത്തുനില്‍ക്കുന്ന കല്യാണ പെണ്ണിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്