02:20pm 20/4/2016
ചെന്നൈ: വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ. തമന്ന ഒരു സോഫ്റ്റ്വെയര് എന്‍ജിനിയറെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വിവാഹത്തോടെ തമന്ന സിനിമ ഉപേക്ഷിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും താരം വ്യക്തമാക്കി.
വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് തോന്നുന്നയാളെ കണ്ടെത്തുമ്പോള്‍ താന്‍ തന്നെ ലോകത്തെ അറിയിക്കുമെന്നും തമന്ന പറഞ്ഞു. ഇപ്പോള്‍ പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കുകളിലാണ് തമന്ന