വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു; സെക്രട്ടേറിയറ്റില്‍ ഓഫീസില്ല

01.00 PM 11/11/2016
VS_Achu2_760x400
ഭരണ പരിഷ്കരണ കമ്മീഷന് സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. കമ്മീഷന്റെ ഓഫീസ് ഐ.എം.ജിയില്‍ നിശ്ചയിച്ച് ഇന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന് തുടക്കം മുതല്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നതാണ്. കമ്മീഷന്‍ ചെയര്‍മാനായ വി.എസിന് ഔദ്ദ്യോഗിക വസതിയായി അനുവദിച്ച കവടിയാര്‍ ഹൗസിലാണ് കമ്മീഷന്റെ ആദ്യ യോഗം ചേര്‍ന്നതും. സെക്രട്ടേറിയറ്റ് അനക്സ് കെട്ടിടത്തില്‍ ഓഫീസ് അനുവദിക്കണമെന്ന് ആദ്യ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം പൂര്‍ണ്ണമായി അവഗണിച്ചാണ് ഐ.എം.ജിയില്‍ തന്നെ ഭരണ പരിഷ്കരണ കമ്മീഷന്റെ ഓഫീസ് നിശ്ചയിച്ച് ഇന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.