ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനും പുന്നത്തുറ ഇടവകയുടെ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും, ഷിക്കാഗോയില്‍ താമസിക്കുന്ന പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും ജൂലൈ മൂന്നാംതീയതി സെന്റ് മേരീസ് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. രാവിലെ 10 മണിക്കുള്ള തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കും, അതിനുശേഷം നടത്തപ്പെടുന്ന സ്‌നേഹവിരുന്നിലേക്കും എല്ലാ ഇടവകാംഗങ്ങളേയും ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹവിരുന്നിനുശേഷം പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125), ജിനോ കക്കാട്ടില്‍ (847 224 3016) എന്നിവരുമായി ബന്ധപ്പെടുക.